HOME
DETAILS
MAL
എം.എം മണിക്കെതിരായ കേസ് തള്ളിയതില്‍ ആഹ്ലാദപ്രകടനം; ലഡു വിതരണം
backup
May 04 2017 | 19:05 PM
തൊടുപുഴ: മണക്കാട് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിയ്ക്കെതിര തൊടുപുഴ പൊലിസ് ആദ്യമായി ചാര്‍ജ് ചെയ്ത കേസ് തള്ളിയ കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലഡുവിതരണവുമായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും. കോടതിവിധി എം.എം മണിക്ക് അനുകൂലമാണെന്ന വാര്‍ത്ത പരന്നതോടെ സ്ഥലത്ത് ലഡുവുമായി പ്രവര്‍ത്തകരെത്തി.
വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതി പരിസരത്തുണ്ടായിരുന്നവര്ക്കും പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു. തുടര്‍ന്ന് മുട്ടം ടൗണിലേക്ക് ആഹ്ലാദപ്രകടനവും നടന്നു.
മുട്ടം ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.എല്‍ ജോസഫ്, മൂലമറ്റം ഏരിയാ സെക്രട്ടറി കെ.വി സണ്ണി, പി.ഡി സുമോന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."