വാഹന പരിശോധനക്കിടെ പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവര്‍ മരിച്ചു
കൊല്ലം: വാഹന പരിശോധനക്കിടെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോഡ്രൈവര്‍ മരിച്ചു. പരവൂര്‍ കൂനയില്‍ പേരഴികം സുരേന്ദ്രന് പിള്ള(49) യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.30ന് പരവൂര്‍ ദയാര്‍ജി ജങ്ഷനില്‍ വാഹന പരിശോധനക്കിടെ യൂനിഫോം ധരിക്കാത്തതിന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലിസ് വാഹനത്തില്‍ സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞ് സഹപ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാര്‍ പരവൂര്‍ പൊലിസ് സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോഴാണ് സുരേന്ദ്രന് പിള്ള കുഴഞ്ഞു വീണ് മരിച്ചെന്ന് പൊലിസ് അറിയിച്ചത്. ലോക്കപ്പ് മര്‍ദ്ദനത്തിനിടെയാണ് സുരേന്ദ്രന് പിള്ള മരിച്ചതെന്നാരോപിച്ച ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പരവൂര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ മൃതദേഹം പൊലിസ് നെടുങ്ങോലും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിതീകരിച്ചതോടെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കൂടുതല്‍ പൊലിസ് ആശുപത്രിയിലെത്തി ഇവരെ തടഞ്ഞു. മൃതദേഹം കാണാന്‍ ബന്ധുക്കളെയോ നാട്ടുകാരെയോ പൊലിസ് അനുവദിച്ചിട്ടില്ല.
വിവരമറിഞ്ഞ് നാട്ടുകാരും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും താലൂക്കാശുപത്രിക്ക് മുന്നില്‍ രാത്രി വൈകിയും പ്രതിഷേധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."