നിലപാടില്‍ വെള്ളം ചേര്‍ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന് ഭൂഷണമല്ല: എ.ഐ.വൈ.എഫ്
വൈക്കം: നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം ഹുസൈന്. എ.ഐ.വൈ.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വൈക്കത്ത് പോരാളികളുടെ സംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.എം മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് ഇടതു മുന്നണിയാണ്. എ.ഐ.വൈ.എഫ് ഉള്‍പ്പെടെയുള്ള ഇടതു യുവജന സംഘടനകള്‍ ഏറ്റവും അധികം സമരം നടത്തിയതും മാണിക്കെതിരെയായിരുന്നു. എന്നാല്‍ കെ.എം മാണിയുടെ വിശ്വസ്തരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കേരളാ കോണ്‍ഗ്രസിന് അനുകൂലമായി മാര്‍ക്സിസ്റ്റുകാര്‍ വോട്ടു ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രാക്കറ്റില്‍ എം എന്നു കണ്ടാല്‍ അതെല്ലാം മാര്‍ക്സിസ്റ്റ് ആണ് എന്നു ചിലര്‍ വിശ്വസിക്കും. എന്നാല്‍ കാണുന്ന എം എല്ലാം മാര്‍ക്സിസ്റ്റ് ആണെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.പി സാനു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് യുവജനതയുടെ സ്നേഹോപഹാരം നല്കി വൈക്കം ഭാസിയെ ആദരിച്ചു. പി.പ്രദീപ്, കെ.ഡി വിശ്വനാഥന്, എന്‍.അനില്‍ ബിശ്വാസ്, കെ.അജിത്ത്്, എസ്.ബിജു, ആര്.ബിജു, അഡ്വ. എം ജി രഞ്ജിത്ത്, അശ്വിന് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."