ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ്് മരിച്ചു; മാതാവ് അഭയം തേടി പൊലിസ് സ്റ്റേഷനില്‍
തിരുവനന്തപുരം: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴു മാസം പ്രായമായ ആണ്‍കുഞ്ഞ് മരണപ്പെട്ടു. സംഭവം അറിഞ്ഞ് മനോവിഭ്രാന്തിയിലായ മാതാവ് കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ചു രാത്രി അപ്രത്യക്ഷയായെങ്കിലും പുലര്‍ച്ചെ നെടുമങ്ങാട് പൊലിസില്‍ അഭയം തേടി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ മരണപ്പെട്ടത്. അധികൃതര്‍ മാതാവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മനോനില തെറ്റിയ തരത്തില്‍ അലറി കരഞ്ഞുകൊണ്ട് ഇവര്‍ ആശുപത്രിക്ക് പുറത്തിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇവരെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിന് ശേഷം അധികൃതര്‍ മെഡിക്കല്‍ കോളജ് പൊലിസിനെ വിവരം അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലിസ് പത്തനംതിട്ട, പുനലൂര്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലും വിവരം കൈമാറി. പൊലിസ് അന്വേഷണം തുടരവെയാണ് കുട്ടിയുടെ മാതാവ് പുലര്‍ച്ചെ നെടുമങ്ങാട് പൊലിസില്‍ അഭയം തേടിയത്. പൊലിസ് ഇവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം യുവതിയെ മെഡിക്കല്‍ കോളജ് പൊലിസിന് കൈമാറുകയായിരിന്നു. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞതിന്റെ മനോവിഭ്രാന്തിയാണ് ആശുപത്രിയില്‍ നിന്ന് കടന്നു കളയാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് കുഞ്ഞിന്റെ ബന്ധുക്കള്‍ എത്തി ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."