HOME
DETAILS
MAL
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി
backup
May 04 2017 | 19:05 PM
അങ്കമാലി: കാറില്‍ വച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. റിമാന്‍ഡ് കാലാവധി മെയ് ഒന്‍പതാം തിയതി വരെ നീട്ടി.
രണ്ട് മാസത്തിലധികമായി സംഭവുമായി ബന്ധപ്പെട്ട് താന്‍ റിമാന്‍ഡിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പൊലിസിന്റെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഒന്‍പതിന് ആലുവയില്‍ മേല്‍കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."