HOME
DETAILS
MAL
കരിപ്പൂരില്‍ വിമാനത്തിന്റെ എന്ജിന് തകരാര്‍ പരിഹരിച്ചു തുടങ്ങി
backup
May 04 2017 | 19:05 PM
കൊണ്ടോട്ടി: കരിപ്പൂരില്‍ ടേക്ക് ഓഫിനിടെ എന്ജിന് തകര്‍ന്ന വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു തുടങ്ങി. ഇതിനായി എയര്‍ഇന്ത്യയുടെ വിദഗ്ധ എന്‍ജിനിയറിങ് വിഭാഗം കരിപ്പൂരിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ 24ന് തിങ്കളാഴ്ചയാണ് എയര്‍ഇന്ത്യയുടെ എ.ഐ-937 വിമാനത്തിന്റെ എന്‍ജിനും ചക്രവും തകര്‍ന്നത്.
പുതിയ എന്‍ജിനും ചക്രവും ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗം എത്തിച്ചതോടെയാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. പുതിയ എന്ജിന് ഘടിപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ വിമാന മാര്‍ഗം എന്ജിന് എത്തിക്കാന്‍ കഴിയാതെ വന്നതാണ് കാലതാമസം വരുത്തിയത്.
തകരാര്‍ തീര്‍ത്ത് വിമാനം മുംബൈയില്‍ എത്തിച്ച് പരിശോധന നടത്തിയതിന് ശേഷം മാത്രമേ സര്‍വിസിനായി ഉപയോഗിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."