ഉപദേശകര്‍ എത്രയെന്ന് മുഖ്യമന്ത്രിക്കും കണ്‍ഫ്യൂഷന്‍
തിരുവനന്തപുരം: തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും കണ്‍ഫ്യൂഷന്‍. നിയമസഭയില്‍ ഇന്നലെ എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. വിവിധ മേഖലകളിലായി മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് എം.എല്‍.എമാര്‍ ചോദ്യമായി ഉന്നയിച്ചത് ഏപ്രില്‍ 25നായിരുന്നു. എന്നാല്‍ ഇന്നലെയായിരുന്നു മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്. ലീഗ് അംഗങ്ങളായ ടി.വി ഇബ്രാഹീം, പാറയ്ക്കല്‍ അബ്ദുല്ല, കോണ്‍ഗ്രസ് അംഗം വിന്‍സന്റ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. ടി.വി ഇബ്രാഹീം, പാറയ്ക്കല്‍ അബ്ദുല്ല എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് ആറ് ഉപദേശകരുണ്ടെന്ന മറുപടിയും അതേദിവസം ഇതേ ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എ ആയ എം. വിന്‍സെന്റിന് എട്ട് ഉപദേഷ്ടാക്കളുണ്ടെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
നിലവില്‍ ആറു ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിയ്ക്കുള്ളത്. രമണ്‍ ശ്രീവാസ്തവ, ഗീതാ ഗോപിനാഥ്, എം. ചന്ദ്രദത്തന്‍, എന്‍.കെ ജയകുമാര്‍, ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ്മ എന്നിവരാണ്. ഇതില്‍ പ്രഭാവര്‍മ്മയ്ക്ക് 1,20,000 രൂപയും, എന്‍.കെ ജയകുമാറിന് 1,15,200 രൂപയും ശമ്പളം നല്‍കുന്നു. മറ്റുള്ളവര്‍ ശമ്പളമില്ലാതെയാണ് ഉപദേശം നല്‍കുന്നത്. ഉപദേശകരുടെ ആവശ്യ പ്രകാരം സെക്രട്ടറിയേറ്റില്‍ ഓഫിസ് സൗകര്യവും ടൂറിസം വകുപ്പില്‍ നിന്നു വാഹന സൗകര്യവും നല്‍കിവരുന്നു. അതേസമയം പറായ്ക്കല്‍ അബ്ദുല്ല ചോദിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വികസന ഉപദേഷ്ടാവിനെ നിയമിച്ചിട്ടില്ലായെന്ന മറുപടി നല്‍കിയപ്പോള്‍ വിന്‍സന്റ് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വികസന ഉപദേഷ്ടാവിനുള്ള വാഹനത്തിന് ഡ്രൈവര്‍ക്കും ഇന്ധനത്തിനും 37,736 രൂപ പ്രതിമാസം ചെലവാകുന്നുണ്ട് എന്നും മുഖ്യമന്ത്രി ഉത്തരം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 23പേരെയും നേരിട്ടാണ് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."