പോപ്പുലര്‍ റാലി 13ന് മറൈന്‍ ഡ്രൈവില്‍ ഫഌഗ് ഓഫ് ചെയ്യും
കൊച്ചി: സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍ ഡ്രൈവര്‍ ട്രോഫിയും, ചാമ്പ്യന്‍ കോ-ഡ്രൈവര്‍ ട്രോഫിയും ഡോ.ബിക്കു ബാബു, മേഘ എബ്രഹാം എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.
റാലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ബ്രസ ഉടമകള്‍ക്കായി ട്രഷര്‍ ഹണ്ടും നടത്തും. 13ന് വൈകിട്ട് അഞ്ചിന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി പിറ്റേന്ന് വൈകിട്ട് അഞ്ചിനും 6.30നും ഇടയില്‍ മറൈന്‍ ഡ്രൈവില്‍ അവസാനിക്കും.
റാലിയില്‍ 200-ല്‍ പരം കിലോമീറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്ഷനായും (പബ്ലിക് റോഡിലൂടെയും) ബാക്കി 80-ല്‍ പരം കിലോമീറ്റര്‍ സ്‌പെഷ്യല്‍ സ്റ്റേജായുമാണ് (വാഹന സഞ്ചാരത്തിന് നിയന്ത്രണമുള്ള റോഡിലൂടെ) ക്രമീകരിച്ചിരിക്കുന്നത്. റാലിയുടെ സാഹസികപ്രയാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് കാലടി-മലയാറ്റൂര്‍ പ്ലാന്റേഷന്‍ മേഖലയിലുള്ള 100 ശതമാനം ടര്‍മാക് പ്രതലമുള്ള റോഡുകളാണ്. പോപ്പുലര്‍ റാലിയുടെ ഭാഗമായി 13, 14 തിയതികളില്‍ മറൈന്‍ ഡ്രൈവില്‍ പോപ്പുലര്‍ റാലി ഫെസ്റ്റും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."