സ്വകാര്യ വ്യക്തികള്‍ പുഴയില്‍നിന്നു വെള്ളംചോര്‍ത്തി വില്‍ക്കുന്നു
പാലക്കാട് : ആളിയാര്‍ ഡാമില്‍ നിന്നു കേരളത്തിലേക്ക് തുറന്നുവിടുന്ന വെള്ളം തമിഴ്‌നാട് പ്രദേശത്തെ പുഴകളില്‍ നിന്നു ചോര്‍ത്തിയെടുത്തു വില്‍ക്കുന്ന സംഘം സജീവം. മദ്യവും കുപ്പിവെള്ളവും നിര്‍മിക്കുന്ന കേരളത്തിലെ കമ്പനികള്‍ക്കാണ് വിവിധ സംഘങ്ങള്‍ കുടിവെള്ളം അനധികൃതമായി വില്‍പന നടത്തുന്നത്. പൊള്ളാച്ചിക്കടുത്ത അമ്പ്രാംപാളയം, ആനമല, സുന്ദരാപുരി, മണക്കടവ് എന്നിവിടങ്ങളിലെ പുഴയോരത്തു മോട്ടോറുകള്‍ സ്ഥാപിച്ചാണ് വെള്ളം ഊറ്റി വില്‍ക്കുന്നത്.
കേരളത്തിലെ മുതലമട, പുതുശേരി പഞ്ചായത്ത് പരിധിയിലെ മദ്യ, കുപ്പിവെള്ള, മത്സ്യഉല്‍പന്ന കമ്പനികള്‍ക്കാണ് വെള്ളം വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം മുതലമടയിലെ മല്‍സ്യ സംസ്‌ക്കരണ ഫാക്ടറിയിലേക്ക് അമ്പ്രാംപാളയത്തുനിന്ന് കടത്തികൊണ്ടുവന്ന മൂന്ന് ലോഡ് വെള്ളം നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചിരുന്നു. ചെറുതും വലുതുമായ ലോറികളില്‍ നിറച്ചാണ് വില്‍പന. ഇതിനായി എട്ടോളം ഏജന്റുമാര്‍ ഇവിടെ തമ്പടിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ജലസേചന വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പുഴവെള്ളം ചോര്‍ത്തുന്നത്. കേരളത്തിന് വെള്ളം അളന്ന് നല്‍കുന്ന മണക്കടവില്‍ പാതിപോലും വെള്ളം എത്തുന്നില്ല.
ഇതിനാല്‍ കേരളത്തിന് കുറഞ്ഞ തോതിലാണ് വെള്ളം കിട്ടാറുള്ളത്. തമിഴ്‌നാട് കേരളത്തിന് വെള്ളം വിട്ടുനല്‍കിയതായി കണക്കാക്കുന്നുമുണ്ട്. ആളിയാര്‍ ഡാമിന് താഴെ അഞ്ചു അണക്കെട്ടുകളില്‍ നിന്നു വെള്ളം പമ്പുചെയ്തു വില്‍ക്കുന്നുണ്ട്. ദിവസവും1,300ഓളം ടാങ്കര്‍ ലോറിവെള്ളം പുഴയില്‍ നിന്നു ഊറ്റിയെടുക്കുന്നുമുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലേക്കും വെള്ളം ഇവിടന്നാണ് കൊണ്ടുപോകുന്നത്. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അവിടെ പോയി പരിശോധിക്കാറുമില്ല.
അമ്പ്രാംപാളയം പുഴയോരത്തെ ഒരുസ്വകാര്യ കുപ്പിവെള്ള കമ്പനി രാത്രിയും പകലും പുഴയില്‍ നിന്നു വെള്ളം അടിച്ചുകയറ്റി കുപ്പികളിലാക്കി തമിഴ്‌നാട് മുഴുവന്‍ വില്‍പന നടത്തുന്നുണ്ട്. റോഡരുകിലാണ് കമ്പനിയുള്ളത് 500 മീറ്റര്‍ അകലെയുള്ള പുഴയില്‍ മോട്ടോറുകള്‍ സ്ഥാപിച്ചാണ് വെള്ളം ഊറ്റന്നത്. പെട്ടെന്നാര്‍ക്കും ഈ സ്ഥലത്തു എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ കണ്ടുപിടിക്കാനും എളുപ്പമല്ല. മാത്രമല്ല തൊട്ടടുത്ത കൃഷി തോട്ടത്തിന്റെ പേരിലാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുള്ളത്. ഇതിനു പുറമെ സ്വകാര്യ തോട്ടങ്ങളിലേക്കും പുഴവെള്ളം കൂറ്റന്‍ മോട്ടോറുകള്‍ സ്ഥാപിച്ചു ഊറ്റിയെടുക്കുന്നുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ ചെന്നാലും നടപടി എടുക്കാന്‍ കഴിയില്ല.
തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ മാത്രമേ പരിശോധന നടത്താനാവൂ. കോയമ്പത്തൂര്‍ കലക്ടറെ ബന്ധപ്പെട്ടാല്‍ മാത്രമേ പൊലിസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും സഹായം ലഭിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."