ആലുവയില്‍ നിന്നും തുരുത്ത് പാലം വഴി അങ്കമാലി വരെ പുതിയ ബസ് സര്‍വീസ്
ആലുവ: ആലുവയില്‍ നിന്നും തുരുത്ത് പാലം വഴി അങ്കമാലി വരെ കെ.എസ് ആര്‍ ടി സി പുതിയ ബസ്സ് സര്‍വീസ് അനുവദിച്ചതായി അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു. തുരുത്തിലെ രണ്ടാമത്തെ പാലം ഉദ്ഘാടനം ചെയ്തത് മുതല്‍ തദ്ദേശവാസികളായ യാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്നു ഈ റൂട്ടിലൂടെ ഒരു ബസ്സ് സര്‍വീസ്. അന്‍വര്‍ സാദത്ത് എം.എല്‍.എ ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ബസ്സ് സര്‍വീസ് അനുവദിച്ചത്. രാവിലെ 6.45 ന് ആലുവയില്‍ നിന്നും ആരംഭിച്ച് മഹിളാലയം തുരുത്ത് പാലങ്ങള്‍ വഴി ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി വഴി അങ്കമാലിയില്‍ അവസാനിക്കുന്ന രീതിയിലാണ് ഈ ബസ്സ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.45 ന് ആരംഭിച്ച് രാത്രി 8.30 ക്ക് അവസാനിക്കുന്ന രീതിയില്‍ പ്രതിദിനം 12 സര്‍വ്വീസുകളായിരിക്കും ഈ റൂട്ടില്‍ ഉണ്ടാകുക. ശനിയാഴ്ച്ച രാവിലെ 6.45 ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ഈ ബസ്സ് സര്‍വ്വീസ് ആലുവ ബസ്സ് സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. ഈ ചടങ്ങില്‍ മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."