ചിരിക്കാനും ചിന്തിക്കാനും കാരിട്ടൂണ്‍ 2017 കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആറു വേദികളിലായാണ് പരിപാടി
കൊച്ചി:കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'കാരിട്ടൂണ്‍ 2017 ' ന് കൊച്ചിയിലെ വിവിധ വേദികളില്‍ തുടക്കമായി.
ആറു വേദികളിലാണ് കാരിട്ടൂണ്‍ 2017 ന്റെ പരിപാടികള്‍ നടക്കുക. ദര്‍ബാര്‍ ഹാള്‍ മൈതാനി, രാജേന്ദ്ര മൈതാനി, ദര്‍ബാര്‍ ഹാള്‍ ഗാലറി, എറണാകുളം പ്രസ് ക്ലബ്ബ് ആര്‍ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, നാണപ്പ ആര്‍ട് ഗാലറി എന്നിവയാണ് വേദികള്‍. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ്,എറണാകുളം പ്രസ് ക്ലബ്ബ്, ലളിതകലാ അക്കാദമി, ജി.സി.ഡി.എ തുടങ്ങിയവയുടെ സഹകരണം മേളയുടെ വിവിധ പരിപാടികള്‍ക്കുണ്ട്.
കേരള സംസ്ഥാന രൂപീകരണത്തിന്റെ 60 വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കലാകൈരളിക്ക് പ്രണാമം അര്‍പ്പിച്ച് 60 കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത തത്സമയ ചിത്രരചനയായ 'വരദക്ഷിണ' ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ ഇന്നലെ നടന്നു.ഇന്ന് രാജേന്ദ്ര മൈതാനിയില്‍ രാവിലെ 11ന് 1000 കാര്‍ട്ടൂണുകളുടെ മെഗാ പ്രദര്‍ശനം ആരംഭിക്കും. ഇതായിരിക്കും കാരിട്ടൂണിന്റെ മുഖ്യ വേദി.
വൈകീട്ട് 3ന് സിനിമാ താരം സലിം കുമാറും ട്രോളര്‍മാരും എന്ന പരിപാടി നടക്കും. 6 മണിക്ക് ഡല്‍ഹിയില്‍ നിന്ന് എത്തുന്ന മെഹ്ഫില്‍ ഇസാമ ഒരുക്കുന്ന സംഗീത പരിപാടിയുണ്ടാകും.കുട്ടികളുടെ പാര്‍ക്കില്‍ വൈകീട്ട് 3.30ന് കുട്ടിച്ചിരിക്കൂട്ടത്തില്‍ ബാല ചിത്രകഥകളിലൂടെ പ്രശസ്തനായ മോഹന്‍ ദാസ് കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ എത്തും.നാളെ വൈകീട്ട് 3ന് കാര്‍ട്ടൂണിന്റെ അതിര്‍വരമ്പ് എന്ന സെമിനാറില്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സി.ഗൗരീദാസന്‍ നായര്‍, എം.ജി.രാധാകൃഷ്ണന്‍, മനോജ് ദാസ് എന്നിവര്‍ പങ്കെടുക്കും. 6 മണിക്ക് ലോക കാര്‍ട്ടൂണ്‍ ചരിത്രത്തെപ്പറ്റി വീഡിയോ പ്രദര്‍ശനം. സംവിധാനം: പ്രശാന്ത് കുല്‍ക്കര്‍ണി, മുംബൈ.കുട്ടികളുടെ പാര്‍ക്കില്‍ കാര്‍ട്ടൂണിസ്റ്റ് വേണു കുട്ടികള്‍ക്ക് ഒപ്പമെത്തും.മലയാളത്തിലെ എല്ലാ ബാല പ്രസിദ്ധീകരണങ്ങളിലും വരച തിരക്കേറിയ കാര്‍ട്ടൂണിസ്റ്റ് വരയുടെ പാഠങ്ങള്‍ പറയും.7ന് രാവിലെ 10ന് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന 'വരയും വനിതകളും' സംവാദം മന്ത്രി കെ.കെ.ശൈലജ ഉത്ഘാടനം ചെയ്യും. ഒപ്പം വനിതാ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."