പുന്നക്കുന്ന് ബിവറേജ് ഔട്ലറ്റ്: പ്രതിഷേധവുമായി നാട്ടുകാരും
മങ്കൊമ്പ് : ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ പുന്നക്കുന്നത്ത് അനുമതിയില്ലാതെ നിലം നികത്തി സര്‍ക്കാര്‍ വിദേശമദ്യ വില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിന്നാലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരും രംഗത്തെത്തി. പുഷ്പഗിരി ആശുപത്രിക്കു സമീപത്തു നടന്ന പ്രതിഷേധ യോഗത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. രാമങ്കരി ഗ്രാമപഞ്ചായത്തംഗം സിബി മൂലംകുന്നം അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ പങ്കെടുത്തു. ഇപ്പോള്‍ നികത്തുന്ന സ്ഥലത്തോടു ചേര്‍ന്നുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് ഔട്ലറ്റ് സ്ഥാപിക്കാനുദ്യേശിക്കുന്നത്. ഈ കെട്ടിടം റവന്യു വകുപ്പിന്റെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
കെട്ടിടം നിര്‍മിക്കുമ്പോള്‍ റോഡില്‍ നിന്നു പാലിക്കേണ്ട ദൂരപരിധി പാലിക്കപ്പെട്ടിട്ടില്ലന്നാണ് പ്രധാന ആക്ഷേപം. ബസ്റൂട്ടുള്ള റോഡില്‍ നിന്നും ഒരു മീറ്ററില്‍ താഴെ അകലത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഔട്ലറ്റ് പ്രവര്‍ത്തനമാരംഭിച്ചാല്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ക്യൂ റോഡിലേക്കു നീളുമെന്നതിനാല്‍ ഗതാഗതം തടസപ്പെടും.
ഇതിനു പുറമെ പ്രദേശത്തെ സമാധാന ജീവിതത്തിനു ഔട്ലറ്റ് തടസമാകുമെന്നും സമരക്കാര്‍ ആരോപിക്കുന്നു. കെട്ടിടത്തിനു തൊട്ടു മുന്‍വശത്തായിട്ടാണ് പുഷ്പഗിരി ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്.
ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പങ്കജാക്ഷന്‍നായര്‍ രമനാമഠം, പുഷ്പഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ റാണി ജോസഫ്, വി.എ ജോബ് വിരുത്തിക്കരി, ടി.ആര് ബിജു, സിബിച്ച്ന് പുരയക്കല്‍, എ.കെ ഷംസുദന്, സണ്ണിച്ചന് മണത്തറ, ജോബി മണത്തറ, ജഗതകുമാരി, ടി.എസ് അഖില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
ഔട്ലറ്റ് ആരംഭിക്കുന്നതിനായി നിലം നികത്തല്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് കൊടി കുത്തിയിരുന്നു. എന്നാല്‍ പിറ്റേന്നു തന്നെ കൊടികള്‍ അപ്രത്യക്ഷമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍