അനധികൃത സ്വര്‍ണ വ്യാപാരം തടയണമെന്ന്
ആലപ്പുഴ: സ്വര്‍ണ വ്യാപാര മേഖലയിലെ അനധികൃത സ്വര്‍ണ വ്യാപാരം തടയുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് റോയി പാലത്ര ആവശ്യപ്പെട്ടു.
ആലപ്പുഴ ടൗണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്ക് സേവന നികുതി നടപ്പിലാക്കുമ്പോള്‍ സ്വര്‍ണ നികുതി രണ്ടു ശതമാനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നയ്ക്കല്‍ അധ്യക്ഷനായി. എ.വി.ജെ മണി, പി. വെങ്കിട്ടരാമന്, കണ്ണന് കൃഷ്ണാലയം, ബി.എ. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ഭാരവാഹികളായി എം.പി ഗുരുദയാല്‍ (പ്രസിഡന്റ്), വി.എ. ഇക്ബാല്‍ സാഗര്‍, കാര്‍ത്തിക രാജു (വൈസ് പ്രസിഡന്റുമാര്‍), കെ. നാസര്‍ (ജനറല്‍ സെക്രട്ടറി), ബി.എ. ഗുഫൂര്‍, ജനാര്ദ്ദന്പിള്ള (ജനറല്‍ സെക്രട്ടറിമാര്‍), കണ്ണന് കൃഷ്ണാലയം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."