സത്ര വേദിയില്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഭക്തജന തിരക്ക്
അമ്പലപ്പുഴ: മുപ്പത്തിനാലാമതു ശ്രീമദ് ഭാഗവത സത്ര വേദിയില്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഭക്തജന തിരക്ക്.
രാവിലെ എട്ടു മുതലാരംഭിക്കുന്ന വിവിധ വിഷയങ്ങളിലെ പ്രഭാഷണങ്ങള്‍ക്ക് പതിനായിരങ്ങളാണ് എത്തുന്നത്.ഭഗവാനാണ് ബ്രഹ്മമെന്നും ഭഗവാനെ അറിയുക എന്നതാവണം ഭക്തന്റെ ലക്ഷ്യമെന്നും ശ്രുതി ഗീത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ നിലമ്പൂര്‍ ശ്രീരാമനന്ദ ആശ്രമ മഠാധിപതി ധര്‍മനന്ദ സ്വാമി പറഞ്ഞു. ഭൗതിക സുഖങ്ങള്‍ക്കായി ഇന്ദ്രിയങ്ങളെ ഉപയോഗിക്കരുത്. ഇതില്‍ നിന്നു ലഭിക്കുന്ന സുഖം നൈമിഷികമാണ്. ലോകത്തില്‍ നമ്മുക്കു കിട്ടുന്ന സ്ഥാനമാനങ്ങളും സമ്പത്തില്‍ നിന്നു കിട്ടുന്ന പുണ്യവും നശിക്കും.
ഭഗവാന്‍ മാത്രമാണ് നശിക്കാത്തത്.ഭൂമിയില്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലമാണ് മരണാനന്തരം നമ്മുക്കു ലഭിക്കുന്ന സ്വര്‍ഗ ലോകമെന്നും അദ്ദേഹം പറഞ്ഞു. ക്ഷണനേരം നാം അനുഭവിക്കുന്നത് ദു:ഖമാണെന്ന് സന്താനഗോപാലം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ അശോക് ബി കടവൂര്‍ പറഞ്ഞു. ഞാനെന്നും തന്റേതെന്നും മുള്ള സമീപനമാണ് പലരുടെയും മനസ്സു മുഴുവന്‍. ഞാന്‍ എന്ന ഭാവം ഇല്ലാതാക്കാന്‍ പ്രയാസമാണ്. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കു മൊക്കെ ഈ മനോഭാവമുണ്ടായിരുന്നു.ഇത്തരം മനോഭാവത്തില്‍ നിന്നാണ് കാമം ക്രോധം എന്നിവ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്ര വേദിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ എത്തി
അമ്പലപ്പുഴ: സത്ര വേദിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ എത്തി.തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകിട്ട് ഏഴിനാണ് ഡി.ജി.പി എത്തിയത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്ര വേദിയിലെത്തിയത്.10 മിനിറ്റോളം ഇദ്ദേഹം സത്ര വേദിയില്‍ ചെലവഴിച്ചു. സത്രം സമിതി ചെയര്‍മാന്‍ ബാബു പണിക്കര്‍ ,സി രാധാകൃഷ്ണന്‍ ,വെങ്കിട്ടരാമന്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."