ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് വഴിതെളിച്ച് സേവനസ്പര്‍ശം
ആലപ്പുഴ: ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് വഴി സൗകര്യം ഒരുക്കി ചെങ്ങന്നൂരിലെ സേവന സ്പര്‍ശം.
കലക്ടറുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച താലൂക്ക് തല പരാതി പരിഹാര പരിപാടി സേവനസ്പര്‍ശത്തില്‍ ഭിന്നശേഷിക്കാരായ രണ്ടു വനിതകള്‍ക്ക് വീട്ടിലേ വീട്ടിലേക്ക് എത്താന്‍ വഴി സൗകര്യമൊരുക്കാനുള്ള നടപടികള്‍ക്ക് സഹായമേകി. ബുധനൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ താമസക്കാരിയായ എണ്ണക്കാട് ചാത്തേല്‍ ഫിലോമിനാ ജോണ്‍ 90 ശതമാനം വൈകല്യമുള്ളയാളാണ്.
വഴിക്ക് തീരെ വീതിയില്ല എന്ന പരാതിയുമായാണ് ജില്ലാ കളക്ടറുടെ അടുക്കല്‍ എത്തിയത്. വീതി കൂട്ടി കരിങ്കല്‍ ഭിത്തികെട്ടി നല്‍കാനുള്ള ഉചിതമായ നടപടി സ്വീകരിക്കാന്‍ ബൂധനൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരത്തോടെ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
മാന്നാര്‍ മേല്‍പ്പാടം വാഴത്തറയില്‍ സി.വി. സിന്ധുവും വഴിക്ക് വീതിയില്ല എന്ന പരാതിയുമായാണ് കളക്ടറുടെ അടുത്ത് എത്തിയത്.
ഭിന്ന ശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ ഘടിപ്പിച്ച വാഹനം അനുവദിച്ചെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവര്‍ക്കും വഴി വീതികൂട്ടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മാന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."