എ.ടി.എം മോഷണം തടയാന്‍ സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്ത് ഋഷികേശ്
മുഹമ്മ: എ.ടി.എം മോഷണം തടയാന്‍ സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്ത് യുവശാസ്ത്രജ്ഞന്‍. മുഹമ്മ സ്വദേശി ഋഷികേശിന്റേതാണ് പുതിയ കണ്ടുപിടുത്തം.
മോഷണശ്രമം നടക്കുമ്പോള്‍ അലാറം മുഴക്കുന്ന യന്ത്രമാണ് ഋഷികേശ് വികസിപ്പിച്ചത്. എ.ടി.എം മെഷീനുള്ളില്‍ സ്ഥാപിക്കാവുന്നതാണ് പുതിയ യന്ത്രം. യന്ത്രത്തിന്റെ അലാറം സമീപത്തെ വീടുകളിലോ കെട്ടിടങ്ങളിലോ ഘടിപ്പിക്കാം. ഗ്യാസ് കട്ടര്‍ അടക്കമുള്ളവ ഉപയോഗിച്ച് ക്യാഷ്‌ട്രേ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ എ.ടി.എമ്മിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന അലാറം മുഴങ്ങും. അലാറം പുറത്തായതിനാല്‍ മോഷ്ടാക്കള്‍ക്ക് ശബ്ദം കേള്‍ക്കാനുമാകില്ല. പണം നിറയ് ക്കേണ്ട സമയത്ത് പ്രത്യേക റിമോട്ട് കണ്‍ ട്രോള്‍ ഉപയോഗിച്ച് യന്ത്രം പ്രവര്‍ത്തനരഹിതമാക്കാം.
യന്ത്രത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി എ.ടി.എമ്മിനുള്ളില്‍ നിന്നു തന്നെ ലഭിക്കുമെന്നും ഋഷികേശ് പറയുന്നു. 14000 ഓളം രൂപ ചെലവഴിച്ചാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.
ഋഷികേശിന്റെ കണ്ടുപിടുത്തത്തിന് പിന്തുണയുമായി ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റം, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാല്‍ തുടങ്ങിയവര്‍ എത്തിയിട്ടുണ്ട്. നിരവധി കണ്ടുപിടുത്തങ്ങളിലൂടെ രാഷ്ട്രപതിയുടെ അടക്കം അംഗീകാരം നേടിയയാളാണ് ഋഷികേശ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."