HOME
DETAILS
MAL
വൃക്കകള്‍ തകരാറിലായ ഗൃഹനാഥന് ചികിത്സാ സഹായം തേടുന്നു
backup
May 04 2017 | 20:05 PM
തുറവൂര്‍: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന് ചികിത്സാ സഹായം തേടുന്നു. പട്ടണക്കാട് അമ്പാടിവെളി എ.കെ അപ്പുക്കുട്ടന്(53) ആണ് സുമനസുകളുടെ കനിവിനായി കാക്കുന്നത്.
നാളുകളായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ അപ്പുക്കുട്ടന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാവുന്നതിന് അപ്പുറമാണ്.
ചികിത്സാ ധനസഹായം സമാഹരിക്കുന്നതിനായി പട്ടണക്കാട് എസ്.ബി.ഐയില്‍ 67343054335 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ടി.ആര് 0000267.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."