പരുമല ദ്വീപില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
മാന്നാര്‍:നാല് വശവും വെള്ളത്താല്‍ചുറ്റപ്പെട്ട പരുമല ദ്വീപിന് ജല സമൃദ്ധിയുടെ നാളുകള്‍ നഷ്ടപ്പെട്ടു.ഒരിക്കലും വറ്റാത്ത കിണറുകളും നദികളും കുളങ്ങും നിറഞ്ഞ ഈ ഗ്രാമത്തിന് ഇന്ന് കുടി വെള്ളം കിട്ടാക്കനിയാകുകയാണ്.
പരുമലയുടെ സമീപ പ്രദേശങ്ങളിലേക്ക് ആയിരകണക്കിന് ലീറ്റര്‍ വെള്ളമാണ് ദിനം പ്രതി ടാങ്കറുകളിലും മറ്റുമായി ഇവിടെ നിന്ന് വേനല്‍ കാലത്ത് കൊണ്ടുപോയിരുന്നത്.
കൂടാതെ സമീപ പ്രദേശങ്ങളിലേക്കുള്ള ശുദ്ധ ജലം ഇവിടെ നിന്നാണ് പമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ തന്നെ ജലം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും പരുമല നിവാസികാള്ക്ക് ജലം ഇല്ലാത്ത അവസ്ഥയാണ്.
ഭൂരിപക്ഷം കിണറുകളും വറ്റി വരണ്ട് കഴിഞ്ഞു.പരുമലയ്ക്ക് ചുറ്റുമുളള നദികളിലില് നീരോഴുക്ക് ഇല്ലാതായി ജലം മലിനമായി മാറിയത് വെള്ളം ഇല്ലാതാകാനമുള്ള കാരണങ്ങളില്‍ ഒന്നാണ്. കൂടാതെ കൃഷിയിടങ്ങളില്‍ ഭൂരിപക്ഷവും നികത്തി ജല സ്രോതസ് ഇല്ലാതാക്കി.
നദിയില്‍ ജലം കൂടുതലുള്ള ഭാഗത്ത് നിന്നും ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് പരുമലയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് നിന്നാണ്.ഇവിടേക്ക് സ്ഥിരമായി വെള്ളം ലഭിക്കുന്നതിനായി ഇവിടെ തടയിണ കൂടി കെട്ടുന്നതോടെ താഴ് ഭാഗത്തെ നദിയിലേക്കുളള ഒഴുക്ക് പൂര്‍ണ്ണമായും വേനല്‍കാലത്ത് ഇല്ലാതാകും.
ഇതോടെ കുളിക്കുവാനും തുണികള്‍ കഴുകുവാനും നദിയെ ആശ്രയിച്ചിരുന്നവര്‍ക്ക് കഴിയാതെ വരും. കൂടാതെ പരുമലയിലെ കുടിവെള്ള ക്ഷാമം ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ രൂക്ഷമാകും. പരുമലയ്ക്ക് ജല സമൃദ്ധിയുടെ നാളുകള്‍ എന്നേക്കുമായി നഷ്ടമാകും. ഇത് തിരികെ ലഭിക്കുവാന്‍ നദികളും കുളങ്ങളും വയലുകളും സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ ഉണ്ടാകേണ്ടിയിരിരക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."