HOME
DETAILS

സെക്യൂരിറ്റി ജീവനക്കാരനെ നാലംഗ സംഘം മര്‍ദിച്ചു

  
backup
May 04 2017 | 20:05 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0-2


കായംകുളം: സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.
പുതുപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ ഗോവിന്ദ മുട്ടം അമ്പലപ്പാട് ജംഗ്ഷനിലെ ശാഖയുടെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശിമംഗലത്ത് ശശിധരന്‍ (56)നാണ് മര്‍ദനമേറ്റത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. ഇയാളെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം സമീപത്തെ ഗോഡൗണിന് മുന്നില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്ത ശേഷം ബാങ്കിന് മുന്നിലേയ്ക്കുവന്നു. സംശയം തോന്നിയ ശശിധരന്‍ ഇവരെ ചോദ്യം ചെയ്തു. ഇതില്‍ കുപിതരായ സംഘം തന്നെ  ആക്രമിയ്ക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. മല്‍പിടുത്തത്തിനിടെ സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണത് ശശിധരനു ലഭിച്ചു.
ഫോണ്‍ പിടിച്ചു വാങ്ങാന്‍ സംഘം ശ്രമിച്ചെങ്കിലും ശശിധരന്‍ നല്‍കിയില്ല. ഇത് പിന്നീട് പൊലിസിന് കൈമാറി.ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ ബൈക്കുകളില്‍ രക്ഷപെട്ടു. തലയ്ക്കും മുഖത്തുമാണ് ശശിധരന് പരുക്ക്. കായംകുളം പൊലിസ്  കേസെടുത്ത് അന്വേഷണം തുടങ്ങി .ഫോണ്‍ പരിശോധിച്ചു വരികയാണെന്നും അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago