ജി.എസ്.ടി: പ്രതിവര്‍ഷം 3000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം 3000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ കച്ചവടക്കാര്‍ എന്നിവിടങ്ങളിലൂടെ രാജ്യത്ത് എവിടെ നിന്ന് വ്യാപാരം നടത്തിയാലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ആദ്യവര്‍ഷം ജി.എസ്.ടിയുടെ നഷ്ടപരിഹാരം കിട്ടുന്നതിന് കാത്തുനില്‍ക്കാതെ നേരിട്ട് നികുതി പിരിക്കാനാണ് സംസ്ഥാന തീരുമാനം.പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി നടപ്പാക്കിയാല്‍ നിലവില്‍ സംസ്ഥാനം പിരിച്ചെടുക്കുന്ന സെസും അധിക പെട്രോളിയം സെസും പിരിക്കാനാവില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വികസന സാമ്പത്തിക പദ്ധതിയായ കിഫ്ബിയുടെ നിക്ഷേപത്തില്‍ 15 ശതമാനം കുറവുണ്ടാകും. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം കിഫ്ബിയിലേക്ക് നല്‍കും. പെട്രോളിയം സെസിലൂടെ 14,000 കോടിയാണ് സംസ്ഥാനത്തിന്റെ വരുമാനമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."