കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്തേറ്റ അടി: ജെ.ഡി.യു
കോഴിക്കോട്: യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം മാണിയുടെ പിറകെ നടന്നതിന്റെ തിക്തഫലമാണ് കോട്ടയത്ത് ലഭിച്ചിരിക്കുന്നതെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്തേറ്റ അടിയാണിത്. മാണി കാണിച്ചതു രാഷ്ട്രീയ സദാചാരമില്ലായ്മയാണ്. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ട അന്നുമുതല്‍ മുന്നണിയില്‍ ആലോചിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ പിന്നാലെ നടക്കുകയായിരുന്നു. ഈ പോക്ക് യു.ഡി.എഫിന് ദോഷം ചെയ്യുമെന്ന് അന്നേ ജെ.ഡി.യു മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പെമ്പിളൈ ഒരുമൈ സമരത്തെ പിന്തുണക്കാനുള്ള യു.ഡി.എഫ് തീരുമാനം തെറ്റായിരുന്നു. ഇതിലൂടെ യു.ഡി.എഫിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫില്‍ കൂടിയാലോചന ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."