സ്വര്‍ണാഭരണങ്ങളുടെ വാങ്ങല്‍ നികുതി ഒഴിവാക്കല്‍: സബ്ജക്ട് കമ്മിറ്റി പരിഗണിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളുടെ വാങ്ങല്‍ നികുതി ഒഴിവാക്കണമെന്ന സ്വര്‍ണവ്യാപാരികളുടെ ആവശ്യം അടുത്ത നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിഗണിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.
നിയമസഭയില്‍ പി. ഉബൈദുല്ലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ സമ്മേളനത്തില്‍ ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ ഇതുസംബന്ധിച്ച് വ്യക്തമാക്കിയതാണ്. ആയിരക്കണക്കിന് ചെറുകിട സ്വര്‍ണവ്യാപാരികള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഈ രംഗം വിടുകയാണെന്ന് സബ്മിഷന്‍ അവതരിപ്പിച്ച പി. ഉബൈദുല്ല വ്യക്തമാക്കി. 2013-14 മുതലുള്ള വാങ്ങല്‍ നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപാരികള്‍ക്ക് നോട്ടിസ് അയക്കുകയാണ്. കോംപൗണ്ട് നികുതിയുടെ അഞ്ചിരട്ടിവരെ മുന്‍കാല പ്രാബല്യത്തോടെ അടക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്.
ഇതോടെ ചെറുകിട വ്യാപാരികള്‍ ഈ രംഗത്ത് നിന്ന് പിന്മാറുകയാണ്. സ്വര്‍ണാഭരണ രംഗത്ത് തൊഴില്‍ പരിശീലനം നേടിയ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഉബൈദുല്ല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."