ഉണര്‍വ് സഹവാസ ക്യാംപ് തുടങ്ങി
പുത്തന്‍ചിറ: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീളുന്ന ഉണര്‍വ് സഹവാസ ക്യാംപ് തുടങ്ങി. വ്യക്തിത്വ വികസന സെമിനാര്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, കുരുത്തോലകളരി, സോപ്പ് നിര്‍മാണം, ചിത്രാ രചന ശില്‍പശാല, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, സംഗീത മഴ, ഫണ്ണി ഗെയിംസ്, സെല്‍ഫ് ഡിഫന്‍സ് ട്രെയ്‌നിങ്, ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് എന്നിവ ക്യാംപിന്റെ പ്രത്യേക ആകര്‍ഷണങ്ങളാണ്. വെള്ളാങ്കല്ലൂര്‍ ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ വിക്രമന്‍ പുരയാറ്റ് ക്യാംപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് ചേറാട്ട് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സൗദാമിനി ടീച്ചര്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഹരീഷ് കുമാര്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ജെയ്‌സി ആന്റണി, വെള്ളാങ്കല്ലൂര്‍ ബി.പി.ഒ ഇ.എസ് പ്രസിത, ശ്രീനിവാസന്‍ എന്‍.പി, ലില്ലി ടി.വി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീല ടി.സി സ്വാഗതവും, കണ്‍വീനര്‍ ആംസണ്‍ എം.ആര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."