ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശിലെ ഗോണ്ഡയാണ് ഏറ്റവും വൃത്തിഹീനമായ നഗരം. ഇടുങ്ങിയ തെരുവുകളില്‍ ഒരു ഭാഗം മുഴുവന്‍ മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നത് ഈ നഗരത്തിന്റെ പ്രത്യേകതയാണ്. 20 ലക്ഷം ജനങ്ങളാണ് ഈ മാലിന്യ നഗരത്തില്‍ താമസിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ 434ാം സ്ഥാനത്താണ് ഗോണ്ഡയുടെ സ്ഥാനം.
ആന്ധ്രാ പ്രദേശിലെ വിശാഖപട്ടമാണ് സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്തിലെ സൂറത്ത് നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ കര്‍ണാടകയിലെ മൈസൂരു അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ 434 നഗരങ്ങളെയാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."