HOME
DETAILS
MAL
പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ 20 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി
backup
May 04 2017 | 21:05 PM
പട്ടാമ്പി: രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനായി പട്ടാമ്പി ഗവ.സംസ്കൃത കോളജില്‍ 20 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി നിര്‍മാണം തുടങ്ങും. പട്ടാമ്പി മധ്യമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇതിനായി 160 ചതുരശ്രമീറ്റര്‍ സ്ഥലത്ത് കിണര്‍ കുഴിക്കും.
ഇതുസംബന്ധിച്ചുള്ള എസ്റ്റിമേറ്റ് കരട് രൂപം പൊതുമാരാമത്ത് വകുപ്പിന് കൈമാറി. രാഷ്ട്രീയ ഉച്ഛ ശിക്ഷ അഭിയാന് പദ്ധതി പ്രകാരമുള്ള തുകയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.
ഉപാധികളോടെയുള്ള നിര്‍മാണത്തില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനും ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ വൈദ്യുതി കണക്ഷന് ചെലവുകള്‍ കോളജ് വഹിക്കണം. കോളജ് സ്ഥലത്ത് ജലലഭ്യത കുറവായതോടെയാണ് കാര്‍ഷിക സര്‍വകലാശാല സ്ഥലത്ത് കിണര്‍കുഴിക്കാന്‍ പദ്ധതി പ്രകാരം ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."