HOME
DETAILS

നടക്കാവ് റെയില്‍വെ മേല്‍പാല നിര്‍മാണം; കിഫ്ബി അനുമതി ലഭിച്ചയുടന്‍ ഭൂമി ഏറ്റെടുക്കും

  
backup
May 04 2017 | 21:05 PM

%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d



പാലക്കാട്: അകത്തേത്തറ നടക്കാവ് മേല്‍പാലം നിര്‍മാണത്തിന് കിഫ്ബി അന്തിമ അംഗീകാരം നല്‍കിയാലുടന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ ജില്ലാ ഭരണകാര്യാലയത്തിന് നിര്‍ദേശം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
മേല്‍പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കിഫ്ബിക്ക് സമര്‍പ്പിച്ച 38.88 കോടിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിന് കിഫ്ബി ഉപാധികളോടെ താത്കാലിക അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഡെപ്പോസിറ്റ് വ്യവസ്ഥയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ റെയില്‍വെ ട്രാക്കിന് മുകളിലുള്ള സ്പാനിന്റെ നിര്‍മാണ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. തുടര്‍നടപടികള്‍ക്കായി 16.50 ലക്ഷം സെന്റേജ് ചാര്‍ജായി റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം റെയില്‍വെയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍.ബി.ഡി.സി.കെ കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്ത് അന്തിമ അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് കിഫ്ബിക്ക് ഏപ്രില്‍ നാലിന് റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയതായും വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ.യുടെ ഓഫിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago