കൂടുതല്‍ ക്ഷമ പരീക്ഷിച്ചാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരും; ചൈനയോട് ഉ.കൊറിയ
പ്യോങ്‌യാങ്: ദീര്‍ഘകാലത്തെ സഖ്യകക്ഷികളായ ചൈനയും ഉ.കൊറിയയും ഇടയുന്നതായി സൂചന. തങ്ങളുടെ മിസൈല്‍-ആണവ പരീക്ഷണത്തില്‍ ഇടപെട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉ.കൊറിയ ചൈനക്കു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
വീണ്ടും തങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ മുതിര്‍ന്നാല്‍ ചൈന വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ.സി.എന്‍.എ) ഭീഷണി മുഴക്കിയിരിക്കുന്നത്. ഉ.കൊറിയയുടെ നിരന്തര ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് യു.എസ്, ജപ്പാന്‍, ദ.കൊറിയ രാഷ്ട്രങ്ങള്‍ക്ക് മേഖലയില്‍ സൈനിക നീക്കം ശക്തമാക്കാന്‍ അവസരമൊരുക്കുമെന്ന് കാണിച്ചായിരുന്നു ചൈനയുടെ പ്രതികരണം.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമുള്ള ആണവപദ്ധതി ഉപേക്ഷിച്ച് സൗഹൃദം തുടരണമെന്ന് ഉ.കൊറിയ ഒരിക്കലും ചൈനയ്ക്കു മുന്‍പില്‍ യാചിക്കില്ല. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം എത്രമാത്രം വിലപ്പെട്ടതാണെന്നും അക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഉ.കൊറിയയുടെ ക്ഷമയുടെ പരിധി പരീക്ഷിക്കാന്‍ ചൈന ശ്രമിക്കരുത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം അറുത്തുമാറ്റുന്നതിനു പുറമെ ശക്തമായ പ്രത്യാഘാതങ്ങളും ചൈന ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഭീഷണി തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."