ഫിലിപ്പ് രാജകുമാരന്‍ രാജകീയ പദവികള്‍ ഒഴിയുന്നു
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്‍ രാജകീയ പദവികളില്‍നിന്ന് ഒഴിയുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെ വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
രാജകുമാരന്‍ സ്വന്തമെടുത്ത തീരുമാനം എലിസബത്ത് രാജ്ഞി പിന്താങ്ങുകയായിരുന്നു. ഓഗസ്റ്റോടെയാണ് പദവികള്‍ ഒഴിയുക. ഓഗസ്റ്റ് വരെ നേരത്തെ ഏറ്റെടുത്ത പരിപാടികളില്‍ പങ്കെടുക്കും. എന്നാല്‍, പുതിയ പരിപാടികളൊന്നും അദ്ദേഹം ഏറ്റെടുക്കില്ല.
പദവികള്‍ ഒഴിയുന്ന ഔദ്യോഗിക ചടങ്ങിന്റെ കാര്‍മികത്വം രാജ്ഞിതന്നെ വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.96കാരനായ ഫിലിപ്പ് രാജകുടുംബത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ അംഗമാണ്. കഴിഞ്ഞ വര്‍ഷം 110 ദിവസമാണ് ഔദ്യോഗിക പരിപാടികള്‍ക്കായി അദ്ദേഹം ചെലവഴിച്ചത്. ആകെ 22,191 പരിപാടികള്‍ക്കാണ് അദ്ദേഹം ഒറ്റയ്ക്ക് കാര്‍മികത്വം വഹിച്ചത്.
637 തവണ ഒറ്റയ്ക്ക് വിദേശയാത്ര നടത്തി. 5,493 പ്രസംഗങ്ങള്‍ നടത്തുകയും 14 പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. നിലവില്‍ 780ഓളം സംഘടനകളുടെ രക്ഷാ ധികാരിയോ അധ്യക്ഷനോ അംഗമോ ഒക്കെയാണ് അദ്ദേഹം. ഈ പദവികളില്‍ തുടരുമെങ്കിലും ഇനിമുതല്‍ ഇതിലൊന്നും നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ വഹിക്കില്ല.
ആരോഗ്യകാരണങ്ങളൊന്നുമല്ല പുതിയ തീരുമാനത്തിന്റെ പിന്നിലെന്നാണ് വിവരം.
91കാരിയായ ഭാര്യയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഫിലിപ്പ് രാജകുമാരന്‍ തീരുമാനമെടുത്തതെന്ന് കൊട്ടാരംവൃത്തങ്ങള്‍ പറഞ്ഞു. എലിസബത്ത് രാജ്ഞിയെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ സഹായിക്കുകയാണ് രാജകുമാരന്റെ മുന്നിലുള്ള ലക്ഷ്യം. 70 വര്‍ഷമാണ് രാജ്ഞിയുടെ നല്ലപാതിയായി ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞത്.
അതില്‍ 65 വര്‍ഷവും എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിപദവിയിലിരിക്കെയായിരുന്നു. അടുത്ത നവംബറില്‍ വിവാഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനിരിക്കുകയാണ് ദമ്പതികള്‍.
ഫിലിപ്പ് രാജകുമാരന് രാജ്യത്തിന്റെ എല്ലാ നന്ദിയും നന്മയും നേരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പ്രതികരിച്ചു.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അടക്കമുള്ള മറ്റു പ്രമുഖറും രാജകുമാരന് ഭാവുകങ്ങള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."