ട്രാക്ക്: ഒന്നാം വാര്‍ഷിക സമ്മേളനം 23ന്
കൊല്ലം: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലിസ്, ഫയര്‍ഫോഴ്സ്, ഹെല്‍ത്ത്, എക്സൈസ്, പൊതുമരാമത്ത് വകുപ്പുകളെയും സാമൂഹിക, സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു രൂപീകരിച്ച ട്രോമാകെയര്‍ റോഡ് അക്സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം (ട്രാക്ക്) സൊസൈറ്റിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം 23ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
കൊല്ലം വൈ എം സി എ ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന് എം പി മുഖ്യപ്രഭാഷണം നടത്തും. റെസ്പോണ്‍സീവ് ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ എമര്‍ജന്‍സി ഡയറക്ടറി പ്രകാശനം ചെയ്യും. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ ജി സാമുവല്‍, സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോ, കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, ആര് ടി ഒ ആര്.തുളസീധരന്‍ പിള്ള, എം വി ഐ ആര്.ശരത്ചന്ദ്രന്, ട്രാക്ക് ചാര്‍ട്ടര്‍ മെമ്പര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."