വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയായി ഇടതുസര്‍ക്കാര്‍ മാറി: ഡീന്‍ കുര്യാക്കോസ്
സുല്‍ത്താന്‍ബത്തേരി: വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയായി ഇടതുസര്‍ക്കാര്‍ മാറിയെന്ന് ഡീന്‍ കുര്യാക്കോസ്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ചിന് മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിടിപ്പുകേടും, കേടുകാര്യസ്ഥതയും മൂലം സമ്പൂര്‍ണ ഭരണ തകര്‍ച്ചയാണുണ്ടായത്. പി.എസ്.സി മുഖേന ഒരാളെ പോലും നിയമിക്കാതെ, റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കി ഉദ്യോഗാര്‍ഥികളെ പട്ടിണിസമരത്തിലേക്ക് തള്ളിവിടുകയാണ് ഈ സര്‍ക്കാര്‍. ഒരു തൊഴിലവസരം പോലും പുതുതായി സൃഷ്ടിക്കാതെ മുന്നോട്ടു പോകുന്ന സര്‍ക്കാര്‍, തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയെ സഹായിച്ച മാഫിയകള്‍ക്ക് വേണ്ടി ഭരണ സംവിധാനത്തെ, നിയമ വ്യവസ്ഥിതിയെ അട്ടിമറിച്ച് ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്.
അതിന്റെ ഫലമായി സ്വാശ്രയ കച്ചവടക്കാരുടേയും, ഭൂമി കൈയേറ്റക്കാരുടേയും, മദ്യമാഫിയയുടേയും മുന്നില്‍ പിണറായി മുട്ടുമടക്കി. അതിനാലാണ് എം.എം മണി മന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും ഡീന്‍ കുര്യാക്കോസ് വിവിധ സ്വീകരണ യോഗങ്ങളില്‍ പറഞ്ഞു.
ബത്തേരിയില്‍ നടന്ന സ്വീകരണയോഗം ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷംസാദ് മരയ്ക്കാര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍ പൗലോസ്, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്‍, സി.പി വര്‍ഗീസ്, കെ.കെ വിശ്വനാഥന്‍, ആര്‍.പി ശിവദാസ്, നിസി അഹമ്മദ്, രവീന്ദ്രദാസ്, കെ.ഇ വിനയന്‍, അഡ്വ. രാജേഷ്‌കുമാര്‍, നുസൂര്‍, ഇഫ്ത്തിക്കറുദ്ദീന്‍, ആദം മുല്‍സി, ജോഷി, കെ.ടി അജ്മല്‍, ഇന്ദ്രജിത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."