HOME
DETAILS

ജില്ലാ ഡിപ്പോയില്‍ ഡീലക്‌സ് ബസുകള്‍ കട്ടപ്പുറത്ത്

  
backup
May 04 2017 | 21:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%80%e0%b4%b2%e0%b4%95%e0%b5%8d





സുല്‍ത്താന്‍ ബത്തേരി: മൂന്നാര്‍, കുമളി സര്‍വിസുകള്‍ക്കായി രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തിച്ച ഡീലക്‌സ് ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. ടൈം ഷെഡ്യൂള്‍ ലഭിക്കാത്തിന്റെ പേരില്‍ അഞ്ച് ഡീലക്‌സ് ബസുകളാണ് ഡിപ്പോയില്‍ തുരുമ്പെടുത്തു നശിക്കുന്നത്.
ബസുകള്‍ സര്‍വിസ് നടത്താത്തത് മൂലം ഒരു ദിവസം ശരാശരി രണ്ട് ഷെഡ്യൂളുകളിലുമായി എണ്‍പതിനായിരം രൂപയുടെ നഷ്ടമാണ്  കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത്. രണ്ടുമാസം ബസ് നിര്‍ത്തിയിട്ടതോടെ 48 ലക്ഷത്തോളം രൂപയുടെ കലക്ഷനാണ് നഷ്ടപ്പെടുത്തിയത്. കെ.എസ്.ആര്‍.ടി.സി മാനേജമെന്റ് ജില്ലാ ഡിപ്പോയോട് ചെയ്യുന്ന ചിറ്റമ്മ നയമാണ് അതിന്റെ ഉദാഹരണമാണിതെന്നും ജില്ലാ ഗതാഗത സംരക്ഷണ സമിതി യോഗം കുറ്റപ്പെടുത്തി. യഥാ സമയത്ത് ടൈം ഷെഡ്യൂള്‍ നല്‍കാതെ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കുന്ന ചീഫ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ഉടന്‍ മൂന്നാര്‍ കുമളി റൂട്ടില്‍ ബസ് സര്‍വിസ് ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം കോര്‍പ്പറേഷനെതിരെ പ്രക്ഷോപ പരിപാടി ആരംഭിക്കണമെന്നും ജില്ലാ ഗതാഗത സംരക്ഷണ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.എം തോമസ് അധ്യക്ഷനായി. മോഹന്‍ നവ്‌രംഗ്, സലീം കരുടന്‍കണ്ടി, പി.സി ജോര്‍ജ്ജ്, വി അബ്ദു, നാസര്‍ കാസിം, വിനയ കുമാര്‍, പി ശങ്കരന്‍, പി പ്രദീപ്, രാമകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  12 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  34 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  44 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago