ഒരു വര്‍ഷത്തെ കര്‍മപദ്ധതിയുമായി എസ്.വൈ.എസിന്റെ ജാഗരണം ക്യാംപ്
വാളാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മതപഠനം നല്‍കുന്നതുള്‍പ്പെടെ ദഅ്‌വാ, റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി 2018 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കര്‍മ പദ്ധതിക്ക് രൂപം നല്‍കി എസ്.വൈ.എസ് ജില്ലാ ദ്വിദിന ക്യാംപ് സമാപിച്ചു.
മെയ് ഏഴിന് 300 യൂനിറ്റുകളില്‍ ബറാഅത്ത് സന്ദേശ സംഗമങ്ങള്‍ നടക്കും. മഹല്ല്, പഞ്ചായത്ത്, മേഖല തലങ്ങളില്‍ നടന്ന് വരുന്ന മജ്‌ലിസുന്നൂര്‍ സംഗമങ്ങളുടെ രണ്ടാമത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ സംഗമം 11ന് രാവിലെ 10ന് വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മെയ് 15 മുതല്‍ 25 വരെ ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും റമദാന്‍ മുന്നൊരുക്ക സംഗമങ്ങള്‍ നടക്കും.
പ്രാരംഭം, പൈതൃകം, ജാഗരണം, സുപ്രഭാതം, ആസ്വാദനം, ആദര്‍ശം, സംഘടന, ആത്മീയം എന്നി സെഷനുകളിലായി നടന്ന ക്യാംപില്‍ പിണങ്ങോട് അബൂബക്കര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ഹാരിസ് ബാഖവി കമ്പളക്കാട്, കെ ഉമര്‍ ഫൈസി, കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍, കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി വിഷയമവതരിപ്പിച്ചു.
ചര്‍ച്ചകളുടെ സംഗ്രഹണം ഗ്രൂപ്പ് ലീഡര്‍മാരായ ശിഹാബുദ്ദീന്‍ ഫൈസി പൊഴുതന, സിദ്ദീഖ് മഖ്ദൂമി പുല്‍പ്പള്ളി, വി.കെ അബ്ദുറഹ്്മാന്‍ ദാരിമി, അബ്ദുല്ല കുണ്ടാല, റഹ്മത്തുല്ല ഫൈസി, എം.സി ഉമര്‍ മൗലവി അവതരിപ്പിച്ചു.
സമാപനത്തോട് അനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂര്‍ സംഗമത്തിന് ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പി സുബൈര്‍ ഹാജി, ഇ.പി മുഹമ്മദലി, ശംസുദ്ദീന്‍ റഹ്മാനി, പി മുജീബ് ഫൈസി, എടപ്പാറ കുഞ്ഞമ്മദ്, എം അബ്ദുറഹ്മാന്‍ ഹാജി, കുഞ്ഞമ്മദ് കൈതക്കല്‍, ഹാരിസ് ബനാന, അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ.സി.കെ തങ്ങള്‍, ഉസ്മാന്‍ ദാരിമി പ്രസീഡിയം നിയന്ത്രിച്ചു.
എ.കെ സുലൈമാന്‍ മൗലവി ക്യാംപ് നിയന്ത്രിച്ചു.
ഉദ്ഘാടന സമാപന സെഷനുകളില്‍ കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹിം ഹാജി, എസ് മുഹമ്മദ് ദാരിമി, എ.കെ ഇബ്‌റാഹിം ഫൈസി, കെ യൂസഫ് ഫൈസി, കെ.കെ.സി അബൂബക്കര്‍, പനന്തറ മുഹമ്മദ്, കെ.സി അബ്ദുല്ല മൗലവി, വി മായന്‍, സി.കെ അമ്മദ് ഹാജി, കുന്നോത്ത് ഇബ്‌റാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ചുങ്കം, യഅ്ഖൂബ് മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."