വേളത്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ജാഗ്രത വേണം
കുറ്റ്യാടി: വേളം പുമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവത്തിന്റെ മറവില്‍ നടക്കുന്ന പൊലിസ് നടപടികള്‍ ജന ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതായി പഞ്ചായത്ത് മഹല്ല് ഫെഡറേഷന്. മുന്നൂറോളം ആളുകളുടെ പേരില്‍ കേസുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ആരും പുറത്തിറങ്ങാത്ത സ്ഥിതിയാണ്. പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി പൊലിസ് പ്രകോപനം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. വിവാഹവീടുകള്ക്ക് സമീപം പോലിസ് വാഹനങ്ങള്‍ നിലയുറപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും ഭീതിയിലാക്കുന്നതായും വിവാഹ കര്‍മങ്ങള്‍ അലങ്കോലപ്പെടുന്നതായും നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതായും മഹല്ല് ഫെഡറേഷന് ആരോപിച്ചു. പ്രദേശത്ത് പൊലിസ് നടത്തുന്ന നടപടികളില്‍ ഉത്തരവാദപ്പെട്ട മേലുദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് മഹല്ല് ഫെഡറേഷന് ആവശ്യപ്പെട്ടു. വി. അബ്ദുറഹ്മാന്മാസ്റ്റര് അദ്ധ്യക്ഷനായി. കുഞ്ഞമ്മത് മുസ്ലിയാര്, ടി.കെഅമ്മത് മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."