ഗവ. താലൂക്ക് ആശുപത്രിയില്‍ മലിനജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതം
കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ച ഗവ. താലൂക്ക് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതം.
ആശുപത്രി വാര്‍ഡുകളിലെയും മറ്റും മലിന ജലം പ്ലാന്റില്‍ എത്തിച്ച് വിവിധ അറകളിലൂടെ കടത്തിവിട്ട് സംസ്കരിച്ച് പുറത്ത് വിടുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
2010ല്‍ അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്ത പ്ലാന്റ് ഉദ്ഘാടനത്തിനുശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
നിര്‍മാണത്തിലെ അശാസ്ത്രീ യതയും സാങ്കേതിക തകരാറുകളും കാരണം പ്ലാന്റ് പ്രവര്‍ത്തനം നിലച്ചതോടെ മലിന ജലം ടാങ്കുകളില്‍ നിറഞ്ഞ് കവിയുന്ന സ്ഥിതിയിലായി. പ്ലാന്റിലും ആശുപത്രിക്ക്ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ പെരുകുകയാണ്. ഇതിനു പുറമെ ആശുപത്രിയിലെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കാനും പദ്ധതിയില്ലാത്തതിനാല്‍ ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതും പതിവാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന പുക പരിസരവാസികള്‍ക്ക് ദുരിതമാകുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."