പെന്ഷന് ഗുണഭോക്താക്കളുടെ പരാതി പരിഹാരത്തിന് അദാലത്ത്
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കുന്നു.
ആറ് മുതല്‍ പതിമൂന്ന് വരെയുള്ള വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് മെയ് 18 ന് വട്ടോളി ബസാറിലെ കൃഷിഭവനിലും ഒന്ന്, രണ്ട്, പതിനാറ് മുതല്‍ ഇരുപത് വരെയുള്ള വാര്‍ഡുകള്‍ക്ക് 19 ന് പനങ്ങാട് നോര്‍ത്തിലും മൂന്ന് മുതല്‍ അഞ്ച് വരെയുള്ള വാര്‍ഡുകള്‍ 20 ന് തലയാട് ഗ്രാമ സേവാസംഘത്തിലും അദാലത്തുകള്‍ നടക്കും.
രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് അദാലത്ത്. പരാതിയുള്ളവര്‍ പെന്ഷന് ഐ.ഡി നമ്പര്‍, ഇനം,ആധാര്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്,പരാതിയുടെ ചുരുക്കരൂപം എന്നിവ സഹിതം 12 ന് മുമ്പായി പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളുടെ പരാതി പരിഗണിക്കുന്നതിന് 20ന് പഞ്ചായത്ത് ഓഫിസില്‍ വച്ച് അദാലത്ത് നടത്തുന്നു.
ഒരു തവണയെങ്കിലും പെന്ഷന് കൈപ്പറ്റിയവര്‍ക്കും പെന്ഷന് ഐ.ഡി ലഭിച്ചവര്‍ക്കും പരാതി നല്‍കാം.പെന്ഷന് ഐ.ഡി നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയുള്‍പെടെ പരാതി 12നകം പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."