'ജലസംരക്ഷണം യുവാക്കള്‍ ഏറ്റെടുക്കണം'
മാവൂര്‍: ജലസംരക്ഷണം യുവാക്കള്‍ ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. മുസ്ലിം യൂത്ത് ലീഗ് ജല സംരക്ഷണ കാംപയിനിന്റെ ഭാഗമായുള്ള ജലസഭയുടെ മണ്ഡലംതല ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്തിലെ വെസ്റ്റ് പൈങ്ങോട്ടുപുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ കര്‍ഷകരായ അരീപ്പുറം മുഹമ്മദ്, എടവലത്ത് മമ്മദ് കോയ, എടവലത്ത് ഗോപാലന് നായര്‍, കലങ്ങോട്ട് ഗോപാലന് നായര്‍, അബൂബക്കര്‍ അരയങ്ങോട്, എന്നിവര്‍ക്കുള്ള കര്‍മശ്രേഷ്ഠ പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു.
കേരള വാട്ടര്‍ അതോറിറ്റി വാട്ടര്‍ കെമിസ്റ്റ് എം.ജി വിനോദ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. സക്കീര്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം യൂസുഫ് പടനിലം ജല ബജറ്റും ജില്ലാ സെക്രട്ടറി എ.കെ ഷൗക്കത്തലി വാട്ടര്‍ മാനിഫെസ്റ്റോയും അവതരിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെപി കോയ, യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോന്, ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ്, ട്രഷറര്‍ ജാഫര്‍ സാദിഖ് പുവ്വാട്ടുപറമ്പ്, ഭാരവാഹികളായ ലത്തീഫ് മാസ്റ്റര്‍, ശംസുദ്ധീന്‍, എം.പി സലിം, സി.ടി മുഹമ്മദ് ശരീഫ് ,സൈഫുദ്ധീന്‍,പി. ശാക്കിര്‍, സിറാജുദ്ധീന്, ഷമീര്‍, സലിം , എന്‍.എം യൂസഫ്, അല്‍ത്താഫ് ,ഷറഫുദ്ധീന്‍, അബൂബക്കര്‍, ഉബൈദ് , ബഷീര്‍ മാസ്റ്റര്‍, അബ്ബാസ്, സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."