ദലിതര്‍ക്കെതിരേയുള്ള പീഡനം വര്‍ധിക്കുന്നു: യു.സി രാമന്
മുക്കം: രാജ്യത്തും സംസ്ഥാനത്തും ദലിതര്‍ക്കെതിരേയുള്ള പീഢനങ്ങളും അസമത്വവും വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരേ ജാഗരൂകരാകേണ്ട സര്‍ക്കാരുകള്‍ അവയെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്നും ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്. ദലിത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ മുക്കം എസ്.കെ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണന് വടക്കയില്‍ അധ്യക്ഷനായി. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ബാബു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ്, ജില്ലാ ദലിത് ലീഗ് പ്രസിഡന്റ് വി.എം സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി ശ്രീധരന്, പി.കെ മുഹമ്മദ്, വി.പി നിസാം, സി.ബി ശ്രീധരന്, ഷരീഫ് വെണ്ണക്കോട്, പ്രമോദ് മുക്കം, ബിച്ചു ഗോപാലന്, കെ.ആര് വേലായുധന്, ബാലകൃഷ്ണന്, ശിവാനന്ദന് കൈതച്ചാല്‍, പ്രമോദ് മുത്താലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."