മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാത വികസനം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
24 മീറ്റര്‍ വീതിയില്‍ എട്ട് കിലോമീറ്റര്‍ നീളം വരുന്ന റോഡിന്റെ ഇരു വശങ്ങളിലേയും ഭൂമി പത്തു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഇവിടെ വികസന പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്.
നഗരപാതകളിലെ പ്രധാനമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാതയോടുള്ള അവഗണനയെ തുടര്‍ന്ന് നാലു വര്‍ഷം മുന്‍പാണ് ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷം ആക്ഷന്‍ കമ്മിറ്റി നിവേദനം നല്കിയപ്പോള് കിഫ്ബിയിലെ ആദ്യപദ്ധതിയില്‍ ഉള്‍പെടുത്തി പാതവികസനം യാഥാര്‍ഥ്യമാക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കിയെങ്കിലും കിഫ്ബിയുടെ രണ്ട് യോഗം കഴിഞ്ഞപ്പോഴും പദ്ധതിയെ കുറിച്ച് ഒരു പ്രതികരണവുമുണ്ടായിരുന്നില്ല.
പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും നല്‍കുന്നത് വരെ നാലാംഘട്ട സമരത്തിനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. സമരത്തിന്റെ ഭാഗമായി 27ന് മാനാഞ്ചിറ പാത ഉപരോധിക്കുമെന്ന് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ഡോ. എം.ജി.എസ് നാരായണന്, ഗാന്ധിയന്‍ തായാട്ട് ബാലന് സമരത്തിന് നേതൃത്വം നല്‍കും. സമരത്തിന്റെ മുന്നോടിയായി 21ന് വൈകിട്ട് ആറിന് മലാപ്പറമ്പ് ഹൗസിങ് കോളനി പരിസരത്ത് സമര പ്രഖ്യാപന കണ്വന്ഷന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."