'ഇടതുരാഷ്ട്രീയം സംസാരിക്കുന്നതാണ് സി.പി.എം അക്രമങ്ങള്‍ക്ക് കാരണം'
വടകര: ആര്‍.എം.പി.ഐ ഇടതുപക്ഷ രാഷട്രീയം ഉയര്‍ത്തിപിടിക്കുന്നതാണ് സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്ക് കാരണമെന്ന് ആര്‍.എം.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മംഗത്‌റാം പസ്‌ല പറഞ്ഞു.
ഓര്‍ക്കാട്ടേരിയില്‍ ടി.പി ചന്ദ്രശേഖരന്റെ അഞ്ചാം രക്തസാക്ഷി വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു രാഷട്രീയം സംസാരിച്ചതിനാലാണ് അവര്‍ ടി.പിയെ കൊന്നത്. എന്നാല്‍ ടി.പി മുന്നോട്ടുവച്ച രാഷ്ട്രീയം ഇന്ന് ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളില്‍ കമ്മിറ്റികളുണ്ടാക്കി മുന്നേറുകയാണ്.
പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയതിനേക്കാള്‍ വോട്ടുനേടിയത് ആര്‍.എം.പിയാണ്. ഞങ്ങള്‍ ഉര്‍ത്തുന്ന മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ഇത്.
ആര്‍.എംപി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ അത് പ്രതിരോധിക്കാന്‍ വഴികള്‍ തേടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളികുളങ്ങരയില്‍നിന്നും ആയിരങ്ങള്‍ പങ്കെടുത്ത ചുവപ്പുസേന പരേഡും പ്രകടവും നടന്നു. ചടങ്ങില്‍ സ്വാഗതസംഘം കണ്‍വീനര്‍ കുളങ്ങര ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.കെ രമ, കെ. കുമാരന്‍ കുട്ടി, കെ.എസ് ഹരിഹരന്‍, കെ.കെ കുഞ്ഞിക്കണാരന്‍, ടി.എല്‍ സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."