എച്ച്1 എന്‍1 ജാഗ്രത പാലിക്കണം വിവരങ്ങള്‍ക്ക്: ദിശ '1056'
കോഴിക്കോട്: എച്ച്1 എന്‍1 രോഗത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും വൈറസ് ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും. ഇതിനാല്‍ പരിസരത്തുളളവര്‍ക്ക് അണുബാധ ഉണ്ടാകാം. മലിനമായ വസ്തുക്കളെ സ്പര്‍ശിച്ചശേഷം കൈകള്‍ കഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാലും രോഗാണുബാധയുണ്ടാകാം.
രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കുക
വൈറല്‍പനിയുടെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, ചുമ ശരീരവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഏഴ് മുതല്‍ 10 ദിവസം വരെ വീട്ടില്‍ കഴിയുക, ചികിത്സാസഹായം തേടാനല്ലാതെ യാത്ര ചെയ്യരുത്, നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണുക.
രോഗി ചികിത്സക്കോ പരിശോധനയ്‌ക്കോ പുറത്തിറങ്ങേണ്ടി വന്നാല്‍ മറ്റുളളവരിലേക്ക് രോഗം പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കണം. വീട്ടിലോ ആശുപത്രിയിലോ രോഗികളെ ശുശ്രൂഷിക്കുന്നവരും മാസ്‌ക് ധരിക്കണം.
മാസ്‌ക് ഇല്ലാത്തപക്ഷം തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിക്കണം. എച്ച്1 എന്‍1 രോഗത്തിന് ഫലപ്രദമായ ചികിത്സ എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ദിശ 1056.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."