കാറ്റിലും മഴയിലും 600 വാഴകള്‍ നശിച്ചു: ബാധ്യത തീര്‍ക്കാനാകാതെ കര്‍ഷകന്‍
കാളികാവ്: വേനല്‍മഴയിലും കാറ്റിലും മലയോരത്തെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. കാളികാവ് അഞ്ചച്ചവടിയിലെ മധുമലയിലെ മധുരക്കറിയന്‍ കുഞ്ഞി മുഹമ്മദിന്റെ 600 വാഴകള്‍ കാറ്റില്‍ തകര്‍ന്നു. കുലച്ചവാഴകള്‍ നഷ്ടമായത് കര്‍ഷക കുടുംബത്തിന് വന്‍ തിരിച്ചടിയായി. മധുമലയിലെ ഉയര്‍ന്ന പ്രദേശത്ത് വളരെയധികം പ്രയാസപ്പെട്ടാണ് കുഞ്ഞിമുഹമ്മദ് വാഴ നട്ടുവളര്‍ത്തിയത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിനായ വാഴകള്‍ പൂര്‍ണമായും നശിച്ചു.
കഴിഞ്ഞ വിളവെടുപ്പ് കാലത്ത് നേന്ത്രവാഴക്ക് നല്ല വില ലഭിച്ചിട്ടുണ്ട്. വാഴ കുട്ടികള്‍ക്കും നല്ലവില വന്നതിനാല്‍ ഈവര്‍ഷം വിളവിറക്കാന്‍ പതിവിലേറെ തുക ചെലവായിട്ടുണ്ട്. കൃഷിനാശം സംഭവിച്ചതോടെ വായ്പ തീര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ഷകന്‍ ദുരതത്തിലായിട്ടുണ്ട്. മലയോരത്ത് മറ്റു നിരവധി കര്‍ഷകര്‍ക്കും കൃഷിനാശമുണ്ടായിട്ടുണ്ട്. വാഴക്ക് പുറമെ കവുങ്ങ്, റബര്‍, തെങ്ങ് തുടങ്ങിയവയാണ് കാറ്റിലും മഴയിലും നശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."