HOME
DETAILS

വെള്ളമില്ലാതെ ഗ്രാമങ്ങളും: കനത്ത ചൂടില്‍ കമുക് കൃഷികള്‍ ഉണങ്ങുന്നു

  
backup
May 05 2017 | 06:05 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

മഞ്ചേരി: മഞ്ചേരിയിലെ കോളനികള്‍ ഉള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങള്‍ കൊടുംവരള്‍ച്ചയുടെ പിടിയില്‍. വേനല്‍ കനത്തതോടെ കമുക് കൃഷികള്‍ ഉണങ്ങിക്കരിഞ്ഞു. കുടിവെള്ളമില്ലാതെ ജനങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയെ നേരിടുകയും ചെയ്യുന്നു. മഞ്ചേരി തോട്ടുപൊയില്‍ കുണ്ടിലാംപാടം, പുളിക്കല്‍പാടം എന്നിവിടങ്ങളിലാണ് കമുകുകള്‍ വ്യാപകമായ രീതിയില്‍ ഉണങ്ങി നശിക്കുന്നത്. കുണ്ടിലാംപാടത്ത് 15ഉം പുളിക്കല്‍ പാടത്ത് അഞ്ചെണ്ണവുമാണ് ഉണങ്ങിയിരിക്കുന്നത്. കനത്തചൂടാണ് കഴിഞ്ഞദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആനക്കയംകാര്‍ഷിക ഗവേഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു.
കൊടും ചൂട് അനുഭവപ്പെടുന്നതുമൂലം ഭൂഗര്‍ഭ ജലത്തിന്റെ അളവ് വലിയതോതില്‍ കുറഞ്ഞതാണ് കൃഷികള്‍ ഇത്തരത്തില്‍ ഉണങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. ഈ പ്രദേശങ്ങളില്‍ തെങ്ങും മറ്റു അനുബന്ധ കൃഷികളും ഇത്തരം ഭീഷണി നേരിടുകയാണ്. കൃഷിയിടങ്ങള്‍ ഇത്തരത്തില്‍ നശിക്കുന്നതുമൂലം കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. ഇതിനുപുറമെ കുടിവെള്ളക്ഷാമവും അതിരൂക്ഷമാണ്. കിണറുകള്‍ പൂര്‍ണമായും വറ്റിയതിനാല്‍ ജനങ്ങള്‍ വലിയ വിലകൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍.ആവശ്യക്കാര്‍ക്ക് ടാങ്കിനു 250രൂപ തോതില്‍ തോട്ടുപൊയില്‍ ഭാഗത്തും പരിസരങ്ങളിലും വെള്ളം എത്തിച്ചുനല്‍കുന്നവരുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് ദിനേന 250 രൂപനല്‍കി വെള്ളം വാങ്ങാന്‍ വലിയപ്രയാസം നേരിടുകയാണ്. ജനങ്ങളുടെ പ്രയാസമകറ്റാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും ഇതുവഴി എത്തുന്നില്ല. ഇതോടെ കുടിനീരുലഭിക്കാന്‍ എന്തുചെയ്യുമെന്നറിയാതെ വലഞ്ഞിരിക്കുകയാണ് പ്രദേശവാസികള്‍. മഞ്ചേരിയിലെ മറ്റു കോളനി പ്രദേശങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. വാട്ടര്‍ കിയോസ്‌ക്ക് സ്ഥാപിച്ചു കുടിവെള്ളപ്രശ്‌നത്തിനു പരിഹാരംകാണുമെന്നു അധികൃതര്‍ മോഹിപ്പിച്ചുവെന്നല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
മഞ്ചേരി വല്ലാഞ്ചിറ വൈദ്യര്‍ കോളനിയില്‍ കുടിവെള്ളത്തിന്റെ പേരില്‍ സമരസമിതി രൂപീകരിച്ചു പ്രതിഷേധം നടന്നുവരികയാണ്. ഇവിടെനിന്നും ടാങ്കര്‍ ലോറികളില്‍ വെള്ളം വില്‍പന നടത്തുകയാണന്നതാണ് പ്രശ്‌നം. ഉള്ള കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ കയറ്റികൊണ്ടുപോവുകയാണന്നും ഇതുമൂലം കുടിവെള്ളം ലഭിക്കുന്നില്ലെന്നും കാണിച്ച് കഴിഞ്ഞദിവസം കോളനി നിവാസികള്‍ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago