'മഞ്ചേരിയില്‍ വീണ്ടും ട്രാഫിക് പരിഷ്കാരം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം'
മഞ്ചേരി: ഇല്ലാത്ത ഗതാഗതക്കുരുക്കിന്റെ പേരില്‍ മഞ്ചേരിയില്‍ വീണ്ടും ട്രാഫിക് പരിഷ്കാരം നടപ്പാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരം പരിഷ്കാരങ്ങള്‍ നടത്തി നഗരത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. പൊതുഗതാഗതം നഗരത്തിലേക്കു നിരോധിക്കുന്ന ഒരു പരിഷ്കാരവും വ്യാപാരികള്‍ക്കു അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നടപ്പാക്കുമെന്നു പറയുന്ന പരിഷ്കാരം നേരത്തെ പലവട്ടം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ജനങ്ങളുടെ എതിര്‍പ്പുമൂലം ഉപേക്ഷിക്കുകയും ചെയ്തതാണ്. ഈ പരിഷ്കാരം നിലവില്‍വന്നാല്‍ വലിയ തുക ഓട്ടോകള്‍ക്കു നല്കിമാത്രമെ യാത്രക്കാര്‍ക്കു ലക്ഷ്യസ്ഥാനത്തേക്കു എത്താന്‍ കഴിയുകയുള്ളൂ.
മഞ്ചേരിയിലെ വ്യാപാരമേഖലയെ തകര്‍ക്കുന്ന പരിഷ്കാരവുമാണിതെന്നും ഇപ്പോള്‍ തുടര്‍ന്നുപോരുന്ന പരിഷ്കാരം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസകരമാണന്നും ഇതു നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പരിഷ്കാരം സംബന്ധിച്ച് റഗുലേറ്ററികമ്മിറ്റി യോഗം ചേരുമ്പോള്‍ എല്ലാവര്ക്കും നോട്ടീസ് നല്കി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു അധികൃതര്‍ക്കു നിവേദനവും നല്കി. എം.പി.എം ഹമീദ്കുരിക്കള്, കെ നിവില്‍ ഇബ്രാഹീം, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, ബാലകൃഷ്ണന് അപ്സര, സി ജാഫര്‍ ഫൈസല്‍ ചേലാടത്തില്‍, കെ ഖമറുദ്ദീന്, പി ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."