കായലോരത്ത് അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു
മാറഞ്ചേരി: വീടുകളില്‍ വിവാഹങ്ങള്‍ക്കും മറ്റു സല്‍ക്കാരങ്ങള്‍ക്കുമായി അറക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ കായലോരത്ത് ദിനംപ്രതി പ്ലാസ്റ്റിക് കവറുകളിലും മറ്റും കെട്ടി തള്ളുന്നത് പതിവായി മാറിയിരിക്കുകയാണ്.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ പെടുന്ന പ്രദേശങ്ങളിലാണ് പരസ്യമായി അറവ് മാലിന്യം തള്ളുന്നത്. പുഴയുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയും തലകറക്കവും ഛര്‍ദ്ദിയും പതിവായതോടെയാണ് പരിസരവാസികള്‍ മാലിന്യ പ്രശ്‌നം ഗൗരവത്തിലെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും മാലിന്യം തള്ളുന്നവര്‍ക്കെതിരേ യാതൊരു നടപടിയും എടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പഞ്ചായത്ത് അധികൃതരെ നാട്ടുകാര്‍ സ്ഥലത്ത് എത്തിച്ച് പ്രശ്‌നം നേരില്‍ ബോധിപ്പിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനുള്ള തയാറെടുപ്പിലാണ് പരിസരവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."