രാമന്തളി മാലിന്യ പ്രശ്നം: നിരാഹാരം കിടന്നയാളെ അറസ്റ്റു ചെയ്തു നീക്കി
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതി സമരപന്തലില്‍ നിരാഹാരം നടത്തിവന്ന നിധിഷ് കോടിയത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. പത്തു ദിവസമായി നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്ന നിധീഷിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരസമിതി പ്രവര്ത്തകന് പി.പി പ്രേമന് നിരാഹാരം തുടങ്ങി. എ. നാരായണന് ഷാള്‍ അണിയിച്ചു. അനിശ്ചിതകാല സമരം 67ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ മാലിന്യപ്രശ്നത്തിന്റെ നേര്‍കാഴ്ച വരച്ചുകാട്ടിയ ചിത്രകാരന് കെ.വി ദിനേശനെ ആദരിച്ചു. കേരള നാടന്‍ കലാ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി രാഘവന് നായര്‍ ഉപഹാര സമര്‍പ്പണം നടത്തി. ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ.പി രാജേന്ദ്രന്, കെ.വി ദിനേശന് സംസാരിച്ചു. ഇന്ന് വൈകുന്നേരം ആറിന് സമരപന്തലില്‍ ഐക്യദാര്‍ഢ്യ മറത്തുകളി അരങ്ങേറും. പാണപ്പുഴ പത്മനാഭന് പണിക്കരും എടാട്ടുമ്മല്‍ ഭാസ്ക്കര പണിക്കരും നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."