സമസ്ത പൊതുപരീക്ഷ നാളെ
ചേളാരി: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അഞ്ചു മുതല്‍ പ്ലസ്ടു ക്ലാസുവരെയുള്ള 2,23,151 വിദ്യാര്‍ഥികളുടെ പൊതുപരീക്ഷ നാളെയും മറ്റന്നാളും നടക്കും. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, ലക്ഷദ്വീപ്, ആന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹറിന്‍, മലേഷ്യ, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ 707 കേന്ദ്രങ്ങളിലായി അഞ്ചാം ക്ലാസില്‍ 10,889 കുട്ടികളും. ഏഴാം ക്ലാസില്‍ 8,609 കുട്ടികളും പത്താം ക്ലാസില്‍ 23,784 കുട്ടികളുമാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്. ഏഴാം തിയതി നടക്കുന്ന അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ഒന്‍പതിന് കണ്ണൂര്‍ കാംബസാര്‍ തഅലീമുദ്ധിന് മദ്റസയില്‍ പ്രത്യേക പരീക്ഷ നടക്കും. പൊതുപരീക്ഷയുടെ ഭാഗമായി ഖുര്‍ആന്‍ പരീക്ഷ കഴിഞ്ഞ ഒന്നിന് ജില്ലയിലെ എല്ലാ മദ്റസയിലും നടന്നിരുന്നു. പരീക്ഷ സുഗമമായി നടത്തുന്നതിന് മദ്റസ മാനേജ്മെന്റ്, പരീക്ഷ സൂപ്പര്‍വൈസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."