HOME
DETAILS
MAL
കോടതിവിധി ലംഘിച്ചുകൊണ്ടുള്ള ബോണസ് പ്രശ്നം ചര്‍ച്ച ചെയ്യില്ല: ബസ് ഉടമകള്‍
backup
May 05 2017 | 06:05 AM
കണ്ണൂര്‍: ബോണസ് നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി അ നുസരിച്ച് പത്ത് തൊഴിലാളികളില്‍ താഴെയുന്ന സ്ഥാപനങ്ങളില്‍ ബോണസ് നല്‍കേണ്ടതില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇത് ലംഘിച്ചുകൊണ്ട് ബോണസ് വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് ബസ് ഓണേഴ്സ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥിരം തൊഴിലാളികള്‍ക്ക് ബോണസും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഫെസ്റ്റിവെല്‍ അലവന്‍സും നല്‍കിവരുന്നുണ്ട്. തൊഴിലാളി സംഘടനകള്‍ ഇരട്ടി വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാകില്ല. കോടതി വിധി അംഗീകരിക്കില്ലെന്ന തൊഴിലാളി സംഘടനകളുടെ നിലപാട് ധിക്കാരപരമാണെന്നും വി.ജെ. സെബാസ്റ്റ്യന്‍, എം.വി രത്നാകരന്, കെ. ഗംഗാധരന്, പി.കെ പവിത്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."