കലക്ടറേറ്റിന്റെ 'സ്വന്തം കൊതുകു വളര്‍ത്തു' കേന്ദ്രം
കണ്ണൂര്‍: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുമ്പോഴും കലക്ടറേറ്റ് കെട്ടിടത്തിനു തൊട്ടടുത്തുള്ള ഓവുചാല്‍ കൊതുകു വളര്‍ത്തു കേന്ദ്രമാകുന്നത് അധികൃതര്‍ അറിയുന്നില്ല.
കലക്ടറേറ്റ് കെട്ടിടത്തിന്റെയും ആസൂത്രണ സമിതി കെട്ടിടത്തിനും ഇടയില്‍ മാസങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ഓവുചാല്‍ ആണ് ഒഴുക്ക് നിലച്ച് മലിനജലം കെട്ടിനില്‍ക്കുന്ന അവസ്ഥയിലുള്ളത്. നേരത്തെ കലക്ടറേറ്റിലെ മാലിന്യം ഒഴുക്കിവിടാന്‍ ഉപയോഗിച്ചിരുന്ന ഡ്രെയിനേജ് ഇപ്പോള്‍ മാലിന്യടാങ്കാണ്. ഇതിനു സമീപമാണ് മറ്റൊന്ന് നിര്‍മിച്ചത്. മഴക്കാലമായാല്‍ വെള്ളം ഒഴുകിപ്പോകാന്‍ പോലും കഴിയാത്ത തരത്തിലാണ് ഇതിന്റെ നിര്‍മാണം. കലക്ടറേറ്റിലെ മില്‍മ ബൂത്തിനു തൊട്ടടുത്താണ് ഓട അവസാനിക്കുന്നത്. ഇവിടെയും മലനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുകയാണ്. പ്രധാന റോഡിലെ ഓടയുമായി ബന്ധിപ്പിക്കാത്തതിനാല്‍ മഴക്കാലത്ത് മലിനജലം ഉള്‍പ്പെടെ മില്‍മ ബൂത്തിനു സമീപത്തേക്ക് ഒഴുകി എത്തും. ഇതില്‍ ചവിട്ടി നിന്നാണ് ആളുകള്‍ ബൂത്തില്‍ നിന്നു സാധനങ്ങള്‍ വാങ്ങേണ്ടത്. അശാസ്ത്രീയമായി നിര്‍മിച്ച ഓട മണ്ണിട്ടു മൂടുകയോ മലിനജലം ഒഴുക്കി വിടാനോ സംവിധാനം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."