മോദി കാവിവേഷധാരിയായ വര്‍ഗീയവാദി: കെ. സുധാകരന്
അഴീക്കോട്: കാവി വേഷധാരിയായ ഇന്ത്യകണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയാണ് ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയെന്നു മുന്‍മന്ത്രി കെ. സുധാകരന്.
ഈ കാവി രാഷ്ട്രീയത്തെ ചെറുക്കുകയെന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമാണ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതെന്നും സുധാകരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യക്കോസ് നയിക്കുന്ന യൂത്ത്മാര്‍ച്ചിന് അഴീക്കോട് നിയോജക മണ്ഡലം യൂത്ത്കോണ്ഗ്രസ്് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്ലിമെന്റ്തല സ്വീകരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തു തോല്പിക്കാന് ശക്തമായ നിലപാട് സ്വീകരിച്ച് ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടു വരണമെന്നും കെ. സുധാകരന് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് ഷറഫുദ്ദീന് കാട്ടാമ്പള്ളി അധ്യക്ഷനായി. ജാഥാലീഡര്‍ ഡീന്‍ കുര്യാക്കോസ്, യൂത്ത്കോണ്‍. അഖിലേന്ത്യ സെക്രട്ടറി രവീന്ദ്രദാസ്, കെ. സുരേന്ദ്രന്, റിജില്‍ മാക്കുറ്റി, വി.പി അബ്ദുള്‍ റഷീദ്, വിദ്യാ ബാലകൃഷ്ണന്, ഇഫ്ത്തികറുദ്ദീന്, മണ്‍വിള രാധാകൃഷ്ണന്, അനീ
ഷ് വരിക്കണാമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."