മണിയന്‍പിള്ള വധക്കേസ്: ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പൊലിസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 22ന് വെള്ളിയാഴ്ച വിധിക്കുമെന്ന് കോടതി അറിയിച്ചു.
വ്യാജരേഖ ചമയ്ക്കല്‍, കൊലപാതകം, കൊലപാതകശ്രമം, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ ആക്രമിക്കുക,തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങി അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് പൊലിസ് ആട് ആന്റണിയുടെ പേരില്‍ കേസ് ചേര്‍ത്തത്. കേസില്‍ ആട് ആന്റണി ഉപയോഗിച്ചിരുന്ന വാഹനവും സാക്ഷിയായ എസ്.ഐ ജോയിയുടെ മൊഴിയും പ്രധാന തെളിവുകളായി.
2012 ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലത്തെ പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ എസ്.ഐ ജോയിയും പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയും ചേര്‍ന്ന് തടഞ്ഞു. രക്ഷപ്പെടാനായി ആട് ആന്റണി വാനിലുണ്ടായിരുന്ന കമ്പിപ്പാരയെടുത്ത് ജോയിയെയും മണിയന്‍പിള്ളയെയും ആക്രമിക്കുകയായിരുന്നു. മണിയന്‍പിള്ള തല്‍ക്ഷണം മരിക്കുകയും എസ്.ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."